
തലപ്പലം : നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം ചെയ്ത പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് തലപ്പലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് എം.ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ആർ.പ്രേംജി, ജോമി ബെന്നി, ആർ.ശ്രീകല, അനുപമ വിശ്വനാഥ്,സന്തോഷ് ജോസഫ്, എ.ഡി സജീവൻ, ആൻസി ജോസ്, ഇന്ദിരാ രാധാകൃഷ്ണൻ, എം.ജി മോഹനൻ നായർ, സി.ജെ ജോസുകുട്ടി, മത്തായി കുര്യൻ ,ജോസി ജെ.തയ്യിൽ, വി.എം മാത്യു, റെജി പറക്കോട്ട് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |