SignIn
Kerala Kaumudi Online
Friday, 24 July 2026 2.28 AM IST

പി.പി. റോഡിൽ രണ്ട് അപകടങ്ങൾ : ആറുപേർക്ക് പരിക്ക്

koorali

കൂരാലി : പാലാ - പൊൻകുന്നം റോഡിൽ കൂരാലിയിലും, ഇളങ്ങുളത്തുമുണ്ടായ കാർ അപകടത്തിൽ ആറുപേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. കൂരാലി കവലയിൽ ഇന്നലെ പുലർച്ചെ കാർ റോഡരികിലെ പറപ്പള്ളിത്താഴത്ത് രാജുവിന്റെ കടയുടെ ഭിത്തിയിലിടിച്ചാണ് നിന്നത്. ചുങ്കപ്പാറ സ്വദേശികളായ സി.എസ്.ലൈലാബീഗം (67), മൊയ്തീൻ(79), ഡ്രൈവർ കെ.കെ.ഷാജിമോൻ (44) എന്നിവർക്ക് പരിക്കേറ്റു. ഇവരെ പാലാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയുടെ ഭിത്തി തകർന്നു. ഉച്ചകഴിഞ്ഞ് ഇളങ്ങുളം പള്ളിക്കുസമീപം കാറുകൾ കൂട്ടിയിടിച്ചാണ് രണ്ടാമത്തെ അപകടം. പൊൻകുന്നം സ്വദേശി റെജി തോമസ് (65), മണിമല സ്വദേശി ടിൻസി(44), ആലപ്ര സ്വദേശി ബിൻസി(53) എന്നിവർക്കാണ് പരിക്ക്. ഇവരെയും പാലാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL