SignIn
Kerala Kaumudi Online
Monday, 12 October 2026 5.58 AM IST

വെൽഡൺ കാഞ്ഞിരപ്പള്ളി 

സ്കൂളുകളിൽ കോരുത്തോട് ഒന്നാമത്

കോട്ടയം: ട്രാക്കിലും ഫീൽഡിലും കരുത്തുകാട്ടി കാഞ്ഞിരപ്പള്ളി ഉപജില്ലയുടെ കിരീടവേട്ട. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ പാലായെ പിന്നിലാക്കി 309 പോയിന്റ് നേടിയാണ് റവന്യു ജില്ലാ സ്‌കൂൾ കായികമേളയിൽ കാഞ്ഞിരപ്പള്ളി ഉപജില്ല ഓവറോൾ കിരീടം ചൂടിയത്. 223 പോയിന്റുമായി പാലാ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ 62 പോയിന്റുമായി കോട്ടയം ഈസ്റ്റ് മൂന്നാമതെത്തി. 37 സ്വർണവും 30 വെള്ളിയും 14 വെങ്കലവും ഉൾപ്പെടെ 81 മെഡലുകളാണ് കാഞ്ഞിരപ്പള്ളി നേടിയത്. പാലാ 26 സ്വർണവും 11 വെള്ളിയും 14 വെങ്കലവും ഉൾപ്പെടെ 51 മെഡലുകൾ സ്വന്തമാക്കി. കോട്ടയം ഈസ്റ്റ് അഞ്ച് സ്വർണവും ഏഴ് വെള്ളിയും 13 വെങ്കലവും നേടി.

സ്‌കൂൾതലത്തിൽ കോരുത്തോട് സി.കെ.എം എച്ച്.എസ്.എസ് 161 പോയിന്റുമായി ഓവറോൾ ചാമ്പ്യന്മാരായി. 25 സ്വർണവും 11 വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പെടെ 39 മെഡലുകൾ നേടി. സബ് ജൂനിയർ വിഭാഗത്തിൽ നാലും ജൂനിയർ വിഭാഗത്തിൽ മൂന്നും ഉൾപ്പെടെ ഏഴ് മീറ്റ് റെക്കാഡുകളും കോരുത്തോട് സ്‌കൂളിന്റെ നേട്ടമായി. 79 പോയിന്റുമായി പാലാ സെന്റ് തോമസ് എച്ച്.എസ്.എസ് സ്‌കൂൾ തലത്തിൽ രണ്ടാം സ്ഥാനം നേടി. 12 സ്വർണവും മൂന്ന് വെള്ളിയും 10 വെങ്കലവും ഉൾപ്പെടെ 25 മെഡലുകളാണ് സ്‌കൂൾ സ്വന്തമാക്കിയത്. 46 പോയിന്റുമായി മുരിക്കുംവയൽ ഗവ.വി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തെത്തി. ആറ് സ്വർണവും അഞ്ച് വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 12 മെഡലുകൾ സ്‌കൂൾ നേടി.

കായികമേളയുടെ സമാപന സമ്മേളനം റോണി കെ.ബേബി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയസ് കോക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL