SignIn
Kerala Kaumudi Online
Friday, 23 October 2026 6.49 AM IST

ഫൊറോനാ ബൈബിൾ കലോത്സവത്തിൽ തലയോലപ്പറമ്പിന് കിരീടം

baible-kalolsavam
വൈക്കം ഫൊറോനാ ബൈബിൾ കലോത്സവത്തിന്റെ ഉദ്ഘാടനം ഫാ. വിൻസെന്റ് പറമ്പത്തറ നിർവഹിക്കുന്നു. ഫാ. ടോണി കോട്ടയ്ക്കൽ, ഫാ. ഡിനോ മാണിക്കത്താൻ, ഫാ. ഷിജോ കോനൂപ്പറമ്പൻ തുടങ്ങിയവർ സമീപം

വൈക്കം: വൈക്കം ഫൊറോനതല ബൈബിൾ കലോത്സവത്തിൽ തലയോലപ്പറമ്പ് സെന്റ് ജോർജ് ഇടവക ഒന്നാം സ്ഥാനം നേടി. ചെമ്പ് സെന്റ് തോമസ്, ഇടയാഴം സെന്റ് ജോസഫ് ഇടവകകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കൊതവറ സെന്റ് സേവ്യേഴ്സ് കോളേജ് ഓഡി​റ്റോറിയത്തിൽ സംഘടിപ്പിച്ച കലോത്സവം ഉല്ലല ലി​റ്റിൽ ഫ്ളവർ പള്ളി വികാരി ഫാ.വിൻസെന്റ് പറമ്പത്തറ ഉദ്ഘാടനം ചെയ്തു. ഫൊറോനാ ബൈബിൾ കലോത്സവ കമ്മ​റ്റി കൺവീനർമാരായ ഫാ. ഷിജോ കോനൂപ്പറമ്പൻ, ഫാ. ഡിനോ മാണിക്കത്താൻ, ഫാ. ജോസഫ് മേച്ചേരിൽ, സിസ്​റ്റർ ജിസ്മി, ജീസ് പി പോൾ എന്നിവർ സംസാരിച്ചു. ഫാ.ഷിജോ കോനൂപ്പറമ്പൻ ട്രോഫികൾ വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL