കോട്ടയം: ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായുള്ള താഴത്തങ്ങാടി മത്സരവള്ളംകളി ഇന്ന് താഴത്തങ്ങാടി ആറ്റിൽ നടക്കും. ഒമ്പത് ചുണ്ടൻ വള്ളങ്ങൾ മത്സരിക്കും. വിവിധ വിഭാഗങ്ങളായി 12 ചെറുകളിവള്ളങ്ങളും തുഴയെറിയും.
കോട്ടയത്ത് നിന്നുള്ള മൂന്നു ചുണ്ടൻ വള്ളങ്ങൾ ലീഗിലുണ്ടെങ്കിലും ഇതു വരെ നടന്ന ആറ് മത്സരങ്ങളിലും ആദ്യ സ്ഥാനങ്ങളിലെത്താൻ കഴിഞ്ഞില്ല. താഴത്തങ്ങാടിയിൽ കരുത്ത് തെളിയിക്കാമെന്ന പ്രതീക്ഷയിൽ തീവ്രപരിശീലനത്തിലാണ് കോട്ടയം ചുണ്ടനുകൾ. ചാമ്പ്യൻസ് ബോട്ട് ലീഗിൽ നിലവിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് ഒന്നാം സ്ഥാനത്ത്. ഈ സീസണിലെ ഏഴാമത് മത്സരമാണ് താഴത്തങ്ങാടിയിൽ ഇന്ന് നടക്കുക. കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബിന്റെ ആർപ്പൂക്കര, കുമരകം ടൗൺബോട്ട്ക്ലബിന്റെ നിരണം പുണ്യാളൻ, നാട്ടകം ബോട്ട് ക്ലബിന്റെ ചെറുതന എന്നിവയാണ് കോട്ടയത്തിന്റെ പ്രതീക്ഷയായി ലീഗിൽ അണിനിരക്കുന്ന ചുണ്ടനുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |