മുക്കം: കോഴിക്കോട് ജില്ലയിലെ ഏക ടി.ബി മുക്ത നഗരസഭ എന്ന ചരിത്രനേട്ടത്തിലേക്ക് മുക്കത്തെ നയിച്ച ആരോഗ്യപ്രവർത്തകരെ നഗരസഭ ആദരിച്ചു. വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ ആരോഗ്യപ്രവർത്തകർക്ക് നഗരസഭയുടെ പ്രശംസാപത്രം കൈമാറി. നഗരസഭയിലെ ആശാ വർക്കർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ,തുടങ്ങിയവരെയാണ് നഗരസഭ ആദരിച്ചത്. അഡ്വ. കെ.പി. ചാന്ദ്നി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി.എ. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. റാഷിദ് കുന്നത്ത്, കൃഷ്ണഗോപാൽ, അബ്ദുൾ അസീസ് വാർപ്പിൽ, ബിന്ദു. കെ.പി, ഭവന വിനോദ്, മനീഷ ഉള്ളാട്ടിൽ, അബ്ദുള്ളക്കുട്ടി, ബബിത മനജ്,ഷഫീഖ് മാടായി, ഗിരിജ. വി, ഡോ. രഞ്ജു, ഹരീഷ്, മജീദ് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |