SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.21 AM IST

കലാലയ സ്നേഹദൂത്

3
കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കലാലയ സ്നേഹദൂത് ജില്ലാതല ഉദ്ഘാടനം നാദാപുരം ചെക്യാട് മലബാർ വിമൻസ് കോളേജിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് നിർവഹിക്കുന്നു.

പാറക്കടവ്: കലയാണ് ലഹരി എന്ന ശീർഷകത്തിൽ കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കലാലയ സ്നേഹദൂത് തുടങ്ങി. ചെക്യാട് മലബാർ വിമൻസ് കോളേജിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

കെ.കെ.നവാസ് ഉദ്ഘാടനംചെയ്തു. അക്കാദമി ജില്ലാ പ്രസിഡന്റ് എം.കെ.അഷ്റഫ് അദ്ധ്യക്ഷനായി. കോളേജ് പ്രിൻസിപ്പൽ ഡോ. ഷൈന ഷമീർ ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സൂപ്പി നരിക്കാട്ടേരി സ്നേഹസന്ദേശം നൽകി. രതീഷ്, ടി.കെ. നിയാസ്, അർജുൻ കട്യാട്ട്, സുലൈമാൻ മണ്ണാറത്ത്, ഫസൽ വെള്ളായിക്കോട്, കെ.കെ. അബൂബക്കർ, മണ്ടോടി ബഷീർ, സി.കെ. അഷ്റഫ്, സഹറ, സനിക, മെഹറുനിസ, അഷ്റഫ് കൊടുവള്ളി പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL