കുറ്റ്യാടി: കാവിലുംപാറ ഗവ. ഹൈസ്‌കൂളിൽ എസ്.എസ്.എൽ.സി, എൻ.എം.എം.എസ്, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷാ വിജയികളെ അനുമോദിച്ചു. ഹൈസ്‌കൂളിൽ നടന്ന അനുമോദനസദസ് ഉദ്ഘാടനവും ഉപഹാര സമർപ്പണവും കെ.എം അഭിജിത്ത് എം.എൽ.എ നിർവഹിച്ചു. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് മെമ്പർമാരായ സന്ധ്യ കരണ്ടോട്, എം.എം റോയ്, ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർമാൻ കെ.പി നഷ്‌മ, പി.ദിവ്യ. ടി.കെ രാജീവൻ, ജയൻ പൂക്കാട് പ്രിയങ്ക, സത്യനാഥ് കരിങ്ങാട്, കെ ടി രാജൻ, ഷീല, കുമാരി അലിഗ എസ്. ലിനീഷ്, ദിനേശൻ കൊട്ടാരത്ത്, പ്രധാനദ്ധ്യാപിക പി.ഇ ശ്രീജ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |