ബാലുശ്ശേരി: താലൂക്കാശുപത്രിയിലെ നവീകരിച്ച ജനറൽ വാർഡിന്റെ ഉദ്ഘാടനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ കുറുമ്പൊയിൽ നിർവഹിച്ചു. ചടങ്ങിൽ പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കമലാക്ഷി
അദ്ധ്യക്ഷത വഹിച്ചു. അസി എൻജിനീയർ ടി. ഹിരൺ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ഷാനവാസ്, ഷൈനി അശോക്, വൈശാഖ് കണ്ണോറ, ശോഭന കൊട്ടക്കാട്ട്, ജോബി സാലസ്, സുരേഷ് ബാബു ആലങ്കോട് പ്രസംഗിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പുഷ്പ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. പി.കെ. ഉമേഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |