SignIn
Kerala Kaumudi Online
Monday, 12 October 2026 5.58 AM IST

ശിൽപശാല സംഘടിപ്പിച്ചു

rajeev-smart
റഫീഖ് തോട്ടുമുക്കം, രാജീവ് സ്മാർട്ട് എന്നിവർ ക്ലാസെടുക്കുന്നു

മുക്കം: വിദ്യാർത്ഥികളിൽ സർഗാത്മക കഴിവുകളും ഡിജിറ്റൽ സാങ്കേതിക അറിവുകളും വളർത്തുന്നതിനായി മുക്കം ഹയർ സെക്കൻഡറി സ്കൂളിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. സ്കൂളിലെ സംരംഭകത്വ വികസന ക്ലബിന്റെ (ഇഡി ക്ലബ്) ആഭിമുഖ്യത്തിൽ 'ഡിജിറ്റൽ ഫോട്ടോഗ്രഫി, ന്യൂസ് ആൻഡ് റീൽസ് മേക്കിംഗ്' എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ നടത്തിയത്. പ്രൊഫഷണൽ ഫോട്ടോഗ്രാഫർ രാജീവ് സ്മാർട്ട്, വീഡിയോ ജേണലിസ്റ്റ് റഫീഖ് തോട്ടുമുക്കം എന്നിവർ ക്ലാസെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ജംഷീന സി.പി ഉദ്ഘാടനം ചെയ്തു. സംരംഭകത്വ വികസന ക്ലബ് കോ ഓർഡിനേറ്റർ നിയാസ് റഹ്മാൻ പി, ദർശന കെ.പി, സ്വപ്ന എ.കെ, വൈഗ, ജന ജാസ്മിൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL