മുക്കം: കോഴിക്കോട്–മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ന്യൂ സ്പർശം ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം കാരശ്ശേരി പഞ്ചായത്തിലെ ആശ്വാസ് പാലിയേറ്റീവ് കെയർ സ്‌മൈൽ ഓഡിറ്റോറിയത്തിൽ നടന്നു. യോഗം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ യോഗം ഉദ്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. പുരുഷോത്തമൻ എടക്കാട് പ്രസിഡന്റായും നജ്മു കോട്ടക്കൽ സെക്രട്ടറിയായും ബിനിജ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. പുരുഷോത്തമൻ എടക്കാട് അദ്ധ്യക്ഷത വഹിച്ചു. കബീർ ടി. പ്രമേയവും ഷൈജു എം.ആർ. പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഷൈജു എം.ആർ, ബിനിജ രാധാകൃഷ്ണൻ, അബ്ദുൽ കാദർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |