കക്കട്ടിൽ : വടകര ഗാന്ധി ഫെസ്റ്റ് ഫൗണ്ടേഷൻ്റെയും സുഹൃത് സംഘം കക്കട്ടിലിൻ്റെയും നേതൃത്വത്തിൽ വട്ടോളിയിൽ നടക്കുന്ന ഗാന്ധി ഗ്രാമോത്സവത്തിന് ചിത്രകാരൻ പി.കെ.ജി കല്ലാച്ചി ഗാന്ധി ചിത്രം വരച്ച് തുടക്കം കുറിച്ചു. എൻ.വി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. രാജഗോപാലൻ കാരപ്പറ്റ, മനയത്ത് ചന്ദ്രൻ, പി ഹരീന്ദ്രനാഥ്, എലിയാറ ആനന്ദൻ, ഓർമ്മ റഫീഖ് കെ റിനീഷ് കുമാർ, നാസർ കക്കട്ടിൽ, ടി.കെ ബിജുഎന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് ടി. രാധാകൃഷ്ണൻ, സജീവൻ മൊകേരി, ജയചന്ദ്രൻ മൊകേരി, പ്രദീപ് കുമാർ, രാമചന്ദ്രൻ, ടി. നാരായണൻ വട്ടോളി, എ. മനോജൻ എന്നിവർ ഉപഹാരങ്ങൾ നൽകി.
നാളെ രാവിലെ 9 മണിക്ക് സ്‌മരണാഞ്ജലി കെ ശശിന്ദ്രൻ ഉദ്ഘാടനം ചെയ്യും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |