SignIn
Kerala Kaumudi Online
Monday, 12 October 2026 5.58 AM IST

പിണറായി അടക്കമുള്ള നേതാക്കളുടെ അറസ്റ്റ്: കോഴിക്കോട്ട് സി.പി.എം പ്രതിഷേധം

cpmmmmm-
പിണറായി വിജയൻ, എം.എ ബേബി തുടങ്ങിയ നേതാക്കളെ ഡൽഹിയിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.എം കോഴിക്കോട്ട് നടത്തിയ പ്രതിഷേധ പ്രകടനം

കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനടക്കമുള്ള സി.പി.എം നേതാക്കളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.എം കോഴിക്കോട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഇന്നലെ ഉച്ചയ്ക്ക് മുതലക്കുളം മെെതാനത്തു നിന്ന് തുടങ്ങിയ പ്രകടനം പാളയം വഴി കിഡ്സൺ കോർണറിൽ സമാപിച്ചു. മുഹമ്മദ് റിയാസ് എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ്, എ.പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരത്തിനൊരുങ്ങുവേയാണ് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ, മറ്റു നേതാക്കളായ കെ.എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തത്. അടിയന്തരാവസ്ഥയെക്കാൾ വലിയ പൊലീസ് രാജാണ് നടക്കുന്നതെന്ന് സി.പി.എം ജില്ലാസെക്രട്ടജി എം. മെഹബൂബ് പറഞ്ഞു. ജനാധിപത്യ രീതിയിൽ സമരം ചെയ്യുന്നവരെയാണ് പൊലീസ് അടിച്ചമർത്തുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇതേപ്പറ്റി പ്രതികരിക്കുന്നില്ലെന്നും പറഞ്ഞു.

രാജ്യം മുഴുവൻ ജന്തർ മന്ദറാകും: റിയാസ്

ഗ്യാനേഷ് കുമാറിനെ മാറ്റാൻ ബി.ജെ.പി തയ്യാറായില്ലെങ്കിൽ രാജ്യം മുഴുവൻ ജന്തർ മന്ദറുകളായി മാറുമെന്ന് പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് വളർന്നുവന്നവരാണ് പിണറായി വിജയനടക്കമുള്ള നേതാക്കൾ. പൊലീസിനെയും പട്ടാളത്തെയും ഇ.ഡിയെയും കാട്ടി ഭയപ്പെടുത്തേണ്ട. ലാത്തിയും പട്ടാളവും പൊലീസും ഇ.ഡിയുമൊക്കെ മാനാഞ്ചിറ മെെതാനത്തെ പുല്ലിന് സമാനമാണെന്നും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL