കോഴിക്കോട്: ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള ബ്രാഞ്ചിന്റെയും കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി (കെഎസ്എംഎച്ച്എ) യുടെയും നേതൃത്വത്തില്‍ ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. കോഴിക്കോട് ഐ.എം.എ ഹാളില്‍ നടന്ന പരിപാടി റിട്ട. ജില്ലാ ജഡ്ജി എ ഹാരിസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. സാഗര്‍ ടി അദ്ധ്യക്ഷനായി. കാലിക്കറ്റ് സൈക്യാട്രിക് ഗില്‍ഡ് പ്രസിഡന്റ് ഡോ. കെ.എ കമാല്‍ ഹുസൈന്‍, ഡോ.രാജ്‌മോഹന്‍ വി, ഡോ. ടിപി അഷറഫ്, ഡോ.ജിത്തു വി.പി, ഡോ.സന്ധ്യാ കുറുപ്പ്, ഡോ. മോഹന്‍ സുന്ദരം, ഡോ.അനീസ് അലി, സലീം ടി.കെ എന്നിവര്‍ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |