നാദാപുരം: കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (കിപ്പ്) വടകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പാലിയേറ്റീവ് ദിനാചരണം നാദാപുരം അൽഹുദ യു.പി. സ്കൂളിൽ നടന്നു. കണ്ണൂർ അസി.കമ്മിഷ്ണർ ഓഫ് പൊലീസ് എം.പി. ആസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. മേഖലാ ചെയർമാൻ കെ. ഹേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് സന്ദേശം ജാഫർ വാണിമേൽ നൽകി. കിപ്പ് സെക്രട്ടറി ഇസ്മായിൽ മൂസ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. കെ.എം. രഘുനാഥ്, കെ.എം.സമീർ, എം.പി. അബ്ദുൾ റഷീദ്, ഡോ. കെ.പി. സൂപ്പി, പി.അബ്ദുള്ള, സുരേഷ് ബാബു കുന്നത്ത്, പി.പി. കുഞ്ഞമ്മത്, എ.റഹിം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |