SignIn
Kerala Kaumudi Online
Monday, 12 October 2026 5.58 AM IST

നഗരത്തിലും കാട്ടുപന്നികൾ

o-
നഗരത്തിലും കാട്ടുപന്നികൾ

കാട്ടാന ശല്യവും വ്യാപകം

കോഴിക്കോട്: മലയോരത്ത് വിഹരിച്ചിരുന്ന കാട്ടുപന്നികൾ നഗരത്തിലുമെത്തുന്നത് ഇരുചക്ര വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് മലാപ്പറമ്പിൽ കാട്ടുപന്നി ആക്രമണത്തിൽ ലോട്ടറി വിൽപ്പനക്കാരനായ മലാപ്പറമ്പ് കുളങ്ങരക്കണ്ടി താഴത്ത് അനിൽകുമാറിന് (60) പരിക്കേറ്റു. ലോട്ടറി വിൽപ്പനയ്ക്കായി കോഴിക്കോട്ടേയ്ക്ക് വരാനൊരുങ്ങുമ്പോഴാണ് സംഭവം. കാട്ടുപന്നി എങ്ങനെ നഗരത്തിലെത്തിയെന്നത് അവ്യക്തമാണ്.

സമീപത്തെ പൊന്തക്കാടുകളിൽ നിന്ന് എത്തിയതാവാമെന്നാണ് നിഗമനം. അതേസമയം ഗ്രാമങ്ങളിലെ ചെറു ടൗണുകളിൽ പന്നിശല്യമുണ്ട്. സംസ്ഥാനത്തെ 1,034 തദ്ദേശ സ്ഥാപനങ്ങളിൽ 668 സ്ഥലങ്ങളിൽ കുറഞ്ഞോ കൂടിയോ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് വനം വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 287 തദ്ദേശ സ്ഥാപനങ്ങളിൽ പന്നിശല്യം അതിരൂക്ഷമാണ്. അതിൽ മുന്നിൽ കോഴിക്കോട് ജില്ലയാണ്. ജില്ലയിലെ 78 തദ്ദേശ സ്ഥാപനങ്ങളിൽ 46 എണ്ണത്തിലും പന്നിശല്യം അതി തീവ്രമാണ്. അതിനിടെ പന്നികളെ വെടിവച്ചു കൊല്ലുന്നതിൽ ഷൂട്ടർമാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണവും വിനായി. വില്ലേജ് പരിധിയിൽ മാത്രമേ പന്നിവേട്ട നടത്താവൂ എന്നാണ് ജില്ല ഭരണകൂടത്തിന്റെ നിർദ്ദേശം. ഇതേ തുടർന്ന് ഷൂട്ടർമാർ പന്നിവേട്ട നിറുത്തിയതും ഇവയുടെ ശല്യം രൂക്ഷമാകാൻ കാരണമായി.

കൃഷിനാശം വ്യാപകം

കാട്ടാന ശല്യവും നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. കഴിഞ്ഞ ദിവസം കൂരാച്ചുണ്ട് ഓട്ടപ്പാലത്ത് കാട്ടനയിറങ്ങി വാഴക്കൃഷി നശിപ്പിച്ചു. നിരവധി കർഷകർക്കാണ് വിളനഷ്ടമുണ്ടായത്. മണ്ഡോപ്പാറ ഭാഗത്തും എല്ലാ ദിവസവും ആനയിറങ്ങുന്ന സ്ഥിതിയാണ്. വെെകിട്ട് ജനങ്ങൾക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതിയുമുണ്ട്. ഇതിൽ പ്രതിഷേധിച്ച് കർഷകസംഘം കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനപ്പിണ്ടവും കാർഷികോത്പന്നങ്ങളുമായി കർഷകർ റോഡ് ഉപരോധിച്ചു.

കാട്ടാന ശല്യം: ആവശ്യങ്ങൾ

സൗരോർജ്ജ വേലി സ്ഥാപിക്കുക

ജലസേചന സ്ഥലത്തെ കാട് വെട്ടുക

അക്വേഷ്യ മരങ്ങൾ വെട്ടിമാറ്റുക

വനംവകുപ്പ് പട്രോളിംഗ് ശക്തമാക്കുക

പന്നി ശല്യം: കണക്ക്

സംസ്ഥാനത്ത് 1,034 തദ്ദേശ സ്ഥാപനങ്ങളിൽ

അതിരൂക്ഷം 287 തദ്ദേശ സ്ഥാപനങ്ങളിൽ

കോഴിക്കോട്ട് 46 തദ്ദേശ സ്ഥാപനങ്ങളിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL