കുറ്റ്യാടി: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ നാദാപുരം, കുറ്റ്യാടി ഏരിയാസമ്മേളനം കെ.എം അഭിജിത്ത് എം.എൽ.എ ഉദ്ഘാടനംചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് സി.കെ ഷജിത അദ്ധ്യക്ഷത വഹിച്ചു. കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ടി നഫീസ മുഖ്യാതിഥിയായിരുന്നു. സെക്രട്ടേറിയറ്റ് അംഗം പി.പ്രവീൺ, ജില്ലാസെക്രട്ടറി എം.ഷജിൻ, ജില്ലാ ട്രഷറർ കെ.എം സുനിൽകുമാർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സുകുമാരൻ ചെറുവത്ത്, ജില്ലാ വൈസ് പ്രസിഡന്റ് സി.സ്മിനു പ്രസംഗിച്ചു. ഏരിയാസെക്രട്ടറി പ്രജീഷ് പ്രഭാകരൻ റിപ്പോർട്ട് അവതരിച്ചു. ഏരിയാട്രഷറർ പി. എസ് സുജിത്ത് കുമാർ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. സി.കെ കരുണാകരൻ സ്വാഗതവും ടി.കെ സ്വാതിബാബു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |