കോഴിക്കോട് : സംസ്ഥാന നിയമസേവന അതോറിറ്റിയുടെ ആഹാൻ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് സി.ആർ.സി, ഇംഹാൻസ് എന്നിവ സംയുക്തമായി അദ്ധ്യാപകർക്കായി പ്രത്യേക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയും ജില്ലാ നിയമസേവന അതോറിറ്റി ചെയർപേഴ്സണുമായ ബിന്ദുകുമാരി വി. എസ്. ഉദ്ഘാടനം ചെയ്തു. ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി എം. സി. ബിജു ആമുഖഭാഷണം നടത്തി. ഡോ. റോഷൻ ബിജ്ലി പദ്ധതി വിശദീകരിച്ചു. സബ് കളക്ടർ ഗൗതംരാജ്. മുഖ്യാതിഥിയായിരുന്നു. ഇംഹാൻസ് ഡയറക്ടർ ഡോ. ഷിബു കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.ഗോപിരാജ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ അഞ്ജു മോഹൻ എം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |