ഫറോക്ക്: ഡിജിറ്റൽ പേയ്മെന്റുകൾക്ക് സർവീസ് ചാർജ് ഈടാക്കാനുള്ള സർക്കാർ നീക്കം പൂർണമായും ഉപേക്ഷിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബേപ്പൂർ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. വ്യാപാരികളുടെയും പൊതുസമൂഹത്തിന്റെയും ശക്തമായ പ്രതിഷേധം കണക്കിലെടുത്ത്, നിർദ്ദിഷ്ട നിയമം പൂർണമായും പിൻവലിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. കെ.വി.വി.ഇ.എസ് സംസ്ഥാന സെക്രട്ടറി സലിം രാമനാട്ടുകര കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഒ.പി. രാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബീരാൻ, എം. മമ്മുണ്ണി, എം.കെ. അബൂബക്കർ, സംഷീർ ഫറോക്ക്, പ്രേമൻ കുമ്മായി, നൗഷീദ് അരീക്കാട്, മിനി പ്രദീപ്, വാഹീദ ചെറുവണ്ണൂർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |