SignIn
Kerala Kaumudi Online
Friday, 23 October 2026 5.57 AM IST

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഹരിത വരവേൽപ്പ് നാടൻ കരവിരുതിന്റെ കൗതുകവുമായി വല്ലംമെടയൽ മത്സരം

sports
സംസ്ഥാന സ്കൂൾ കായികമേളയോടനുബന്ധിച്ച് നടത്തിയ വല്ലംമെടയൽ മത്സരം

കോഴിക്കോട്: പച്ചപ്പനയോലയുടെ മണവും ഗ്രാമീണ കരവിരുതിന്റെ ഭംഗിയും സമന്വയിച്ച വേറിട്ട കാഴ്ചയ്ക്കാണ് ചാത്തമംഗലം എൻ.ഐ.ടി മൈതാനം സാക്ഷ്യംവഹിച്ചത്. 68ാമത് സംസ്ഥാന സ്‌കൂൾ കായികമേളയെ വരവേൽക്കാനായി പ്രകൃതിസൗഹൃദ സന്ദേശവുമായി ജില്ലാ ശുചിത്വ മിഷനും ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയും ചാത്തമംഗലം ഗ്രാമപഞ്ചായത്തും ചേർന്ന് ഒരുക്കിയ വല്ലം മെടയൽ മത്സരത്തിലാണ് പഴമയുടെ ഓർമ പുതുക്കലും ഗ്രാമീണ തനിമയും ഒത്തുചേർന്നത്. അന്യംനിന്നുപോകുന്ന നാടൻ കൈത്തൊഴിലിന് പുതുജീവൻ നൽകിയതിനൊപ്പം, കായികമേള പൂർണമായും മാലിന്യമുക്തമാക്കുക എന്ന ഹരിതസന്ദേശം നൽകാനും മത്സരത്തിനായി.

നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായെത്തിയ 21 പ്രാദേശിക കലാകാരരും മുതിർന്നവരുമാണ് മത്സരത്തിൽ മാറ്റുരച്ചത്. പരിസരങ്ങളിലെ തോട്ടങ്ങളിൽ നിന്ന് ശേഖരിച്ച പച്ച തെങ്ങോലകൾ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ അതിമനോഹരമായ വല്ലങ്ങളാണ് മത്സരാർത്ഥികൾ തത്സമയം മെടഞ്ഞെടുത്തത്. പൂർണമായും പ്ലാസ്റ്റിക് രഹിതമായി നിർമ്മിച്ച വല്ലങ്ങൾ കായികമേളയുടെ വിവിധ വേദികളിൽ മാലിന്യ ശേഖരണത്തിനായി ഉപയോഗിക്കും. കായികമാമാങ്കത്തിൽ പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പം, പുതിയ തലമുറയ്ക്ക് അന്യംനിന്നുപോകുന്ന നാടൻ കരവിരുതുകളെക്കുറിച്ച് അറിവു പകരുക എന്ന ലക്ഷ്യവുമായാണ് മത്സരം സംഘടിപ്പിച്ചത്.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. നദീറ അദ്ധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. അനീഷ്, ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് നിയാസ് ചോല, ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി കൺവീനർ പി.സി. അബ്ദുറഹീം, ടി. മനോജ്, രാജൻ വടകര, പി. കൃഷ്ണകുമാർ, കെ. പ്രീത, ടി. റിയാസ് കക്കാട്, ജുബ്‌ന, ഷഫീഖ് കോവൂർ, മുജീബ് കക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.

മത്സരത്തിൽ ചേനോളി സ്വദേശി കെ.എം. ഗോവിന്ദൻ ഒന്നാം സ്ഥാനവും വെള്ളലശ്ശേരി സ്വദേശി പി. നിഷ രണ്ടാംസ്ഥാനവും വെള്ളന്നൂർ സ്വദേശി സ്‌നേഹപ്രഭ മൂന്നാം സ്ഥാനവും നേടി. ഒന്നും രണ്ടും സ്ഥാനക്കാർക്ക് സ്വർണപ്പതക്കവും പങ്കെടുത്ത മുഴുവൻ ആളുകൾക്കും പ്രോത്സാഹന സമ്മാനങ്ങളും സമ്മാനിച്ചു. വേസ്റ്റ് മെറ്റീരിയലുകൾ ഉപയോഗിച്ച് മനോഹരമായി കൊട്ട നിർമ്മിച്ച് ഖദീജ ചോല മത്സരരംഗത്ത് വേറിട്ട കാഴ്ചയൊരുക്കി.

സ്വ​ർ​ണ​ക്ക​പ്പ് ​പ്ര​യാ​ണം​ ​തു​ട​ങ്ങി;
25​ന്കോ​ഴി​ക്കോ​ട്ടെ​ത്തും

കോ​ഴി​ക്കോ​ട്:​ ​കാ​യി​ക​കേ​ര​ള​ത്തി​ന്റെ​ ​ആ​വേ​ശം​ ​വാ​നോ​ള​മു​യ​ർ​ത്തി​ ​സം​സ്ഥാ​ന​ ​സ്കൂ​ൾ​ ​കാ​യി​ക​മേ​ള​യു​ടെ​ ​സ്വ​ർ​ണ​ക്ക​പ്പ് ​പ്ര​യാ​ണം​ ​തു​ട​ങ്ങി.​ ​ജി​ല്ല​ക​ളി​ൽ​ ​ആ​വേ​ശ​ത്തി​ര​യി​ള​ക്കി​ ​മു​ന്നേ​റു​ന്ന​ ​സ്വ​ർ​ണ​ക്ക​പ്പ് 25​ന് ​കോ​ഴി​ക്കോ​ട്ടെ​ത്തും.​ ​രാ​വി​ലെ​ ​ഒ​ൻ​പ​തി​ന് ​കോ​ഴി​ക്കോ​ട് ​ബീ​ച്ചി​ൽ​ ​ക​പ്പി​ന് ​സ്വീ​ക​ര​ണം​ ​ന​ൽ​കും.​ ​തു​ട​ർ​ന്ന് ​ന​ഗ​ര​ത്തി​ൽ​ ​പ​ര്യ​ട​നം​ ​ന​ട​ത്തും.​ ​വൈ​കി​ട്ട് ​മൂ​ന്നി​ന് ​എ​ൻ.​ഐ.​ടി​ ​ഗ്രൗ​ണ്ടി​ൽ​ ​ന​ട​ക്കു​ന്ന​ ​ഉ​ദ്ഘാ​ട​ന​ ​ച​ട​ങ്ങി​ൽ​ ​കാ​യി​ക​മേ​ള​യ്ക്ക് ​തു​ട​ക്ക​മാ​കും.​ ​ട്രാ​ക്കി​ലും​ ​ഫീ​ൽ​ഡി​ലും​ ​വേ​ഗ​വും​ ​ക​രു​ത്തും​ ​സ​ഹ​ന​ശേ​ഷി​യും​ ​മാ​റ്റു​ര​യ്ക്കു​ന്ന​ ​കാ​യി​ക​മാ​മാ​ങ്ക​ത്തി​നാ​യി​ ​കോ​ഴി​ക്കോ​ട് ​ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.​ ​ഇ​ന്ന​ലെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ​ആ​രം​ഭി​ച്ച​ ​സ്വ​ർ​ണ​ക്ക​പ്പ് ​പ്ര​യാ​ണം​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ലെ​ ​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​ ​സ്വീ​ക​ര​ണം​ ​ഏ​റ്റു​വാ​ങ്ങി​യാ​ണ് ​ജി​ല്ല​യി​ലെ​ത്തു​ക.​ ​ഇ​ന്ന​ലെ​ ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം,​ ​പ​ത്ത​നം​തി​ട്ട,​ ​ആ​ല​പ്പു​ഴ​ ​ജി​ല്ല​ക​ളി​ൽ​ ​പ്ര​യാ​ണം​ ​പൂ​ർ​ത്തി​യാ​ക്കി.​ ​ഇ​ന്ന് ​കോ​ട്ട​യം,​ ​ഇ​ടു​ക്കി,​ ​എ​റ​ണാ​കു​ളം,​ ​തൃ​ശൂ​ർ​ ​ജി​ല്ല​ക​ളി​ലും​ ​പ​ര്യ​ട​നം​ ​ന​ട​ത്തും.​ 24​ന് ​തൃ​ശൂ​ർ,​ ​പാ​ല​ക്കാ​ട്,​ ​മ​ല​പ്പു​റം​ ​ജി​ല്ല​ക​ളി​ലെ​ ​പ​ര്യ​ട​ന​ത്തി​നു​ശേ​ഷ​മാ​ണ് ​കോ​ഴി​ക്കോ​ട് ​ജി​ല്ല​യി​ലെ​ത്തു​ക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL