കുന്ദമംഗലം: കുന്ദമംഗലം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് വേണ്ടി തയാറാക്കിയ ലോഗോയുടെ പ്രകാശനം കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നൂറുദ്ധീൻ ചെറുവറ്റ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സൗദ ഹസൻ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രാജീവ് കൂടത്തിങ്ങൽ മുഖ്യപ്രഭാഷണം നടത്തി. മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക കെ. പ്രീതയാണ് ലോഗോ തയ്യാറാക്കിയത്. നവംബർ 3, 10, 11, 12 തിയതികളിൽ പറമ്പിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ , എം.എ.എം യു.പി സ്കൂൾ , എ.എം എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് കലോത്സവം. വിഷ്ണുപ്രിയ, സി.ഹഫ്സത്ത്, മുജീബ് കക്കാട്, പ്രമോദ്, അഷ്റഫ് കുരുവട്ടൂർ, മുർഷിദ് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |