ബാലുശ്ശേരി: ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ സർഗോത്സവം സാഹിത്യ ശിൽപശാല ഇയ്യാട് സി.സി.യു.പി. സ്കൂളിൽ സംഘടിപ്പിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് സിറാജുദ്ദീൻ പന്നിക്കോട്ടൂരിനെ ആദരിച്ചു. ബാലുശ്ശേരി ബി.പി.സി. ശർമിള എൻ. അദ്ധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണൻ നമ്പൂതിരി, സായൂജ് ബി. മോഹൻ, റഹ്മാൻ കൊഴുക്കല്ലൂർ, സി.കെ. സതീഷ് കുമാർ, രേഷ്മ അക്ഷരി, പ്രമോദ് കുമാർ ഇ., ശ്രീനിഷ് വിനോദ് എന്നിവർ വിവിധ ശിൽപശാലകൾക്ക് നേതൃത്വം നൽകി. രാഹുൽ എം, രാജേശ്വരി എ.കെ, ലിനേഷ് ചെന്താര, ഷൈജു കെ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |