SignIn
Kerala Kaumudi Online
Sunday, 25 October 2026 6.38 AM IST

കൂണുപോലെ അനധികൃത സ്പാകൾ 

spa-
സ്പാ

സുൽത്താൻ ബത്തേരി: ടൂറിസത്തിന്റെ മറവിൽ വയനാട്ടിൽ സ്പാകൾ എന്ന പേരിൽ പ്രവർത്തിക്കുന്നത് മസാജ് പാർലറുകൾ. ജില്ലയിലെ സ്പാകളിൽ പകുതിയിലധികം സ്ഥാപനങ്ങളും അനധികൃതമാണ്. ആയുർവേദ സ്പായും ബ്ല്യൂട്ടി സ്പായും ഒഴികെ മസാജ് സ്പാകളാണ് അനധികൃതമായി പ്രവർത്തിക്കുന്നവ. ട്രേഡ് ലൈസൻസ് എടുത്ത് പ്രവർത്തുക്കുന്നത് 83 സ്പാകൾ മാത്രമാണ്. ഇതിന്റെ രണ്ട് ഇരട്ടിയെങ്കിലും അനധികൃത സ്പാകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. ലൈസൻസുള്ള സ്ഥാപനങ്ങൾ മാത്രമാണ് സ്പാനടത്തുന്നത് സംബന്ധിച്ച് ബോർഡ് വെക്കുന്നുളളു. ബാക്കിയെല്ലാവരും സ്പാ ഒഴിവാക്കി കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുന്നതിനായി ഫോൺ നമ്പറാണ് വെക്കുന്നത്. അനധികൃതമായി തിരുമ്മൽ നടത്തുന്ന ഇത്തരം സ്പാകളിൽ കസ്റ്റമർമാരെ എത്തിക്കുന്നതിന് പ്രത്യേക ഏജന്റുമാരുണ്ട്.

രേഖകളും അടിസ്ഥാന സൗകര്യവുമില്ല

അനധികൃതമായി പ്രവർത്തിക്കുന്ന പല സ്പാകളിലും വിദഗ്ധരായ തെറാപ്പിസ്റ്റുകൾ പോലുമില്ല. അടിസ്ഥാന സൗകര്യവും. സ്വകാര്യതയുള്ള മസാജ് മുറികൾ, മസാജ് ബെഡുകൾ, വൃത്തിയുള്ള ടവ്വലുകളും ബഡ്ഷീറ്റുകളും, ബാത്ത് റൂം, കുളിമുറി, ചൂടുവെള്ള സൗകര്യം, വായു സഞ്ചാരവും എയർ കണ്ടീഷനിംഗും, വസ്ത്രങ്ങളും സാധനങ്ങളും സൂക്ഷിക്കാനുള്ള അലമാര, ഉപഭോക്താക്കൾക്ക് കാത്തിരിക്കാനുള്ള സ്ഥലം, ശുചീകരണത്തിനുപയോഗിച്ച ടവ്വൽ കഴുകാനുള്ള സൗകര്യം എന്നി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തേണ്ടതാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ ട്രേഡ് സർട്ടിഫിക്കറ്റ്, ജീവനക്കാരുടെ തൊഴിൽ രജിസ്ട്രേഷൻ, യോഗ്യത, പൊലീസിന്റെ എൻ.ഒ.സി എന്നിവയുണ്ടെങ്കിൽ മാത്രമെ പ്രവർത്തനാനുമതി ലഭിക്കുകയുള്ളു.

ചികിത്സ തോന്നും പോലെ

ആയുർവേദ സ്പാകളിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് ചികിത്സ എന്നതിനാൽ ഇത്തരം സ്ഥാപനങ്ങൾ ലൈസൻസ് നേടിയിരിക്കും. മാത്രമല്ല ഇവിടെ പത്ത് ദിവസം പതിന‌ഞ്ച് ദിവസം തുടങ്ങിയ കോഴ്സിന്റെ കാലാവധിയനുസരിച്ചാണ് തിരുമ്മലും ചികിത്സയും നടക്കുക. എല്ലാത്തരം സ്പാകളിലും പ്രവർത്തിക്കുന്ന തെറാപ്പിസ്റ്റ് ഉൾപ്പെയെയുള്ളവരുടെ യോഗ്യത സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കണമെന്നും നിയമമുണ്ട്. അതെല്ലാം കാറ്റിൽപറത്തിയാണ് അനധികൃതമായി സ്പാകൾ പ്രവർത്തിക്കുന്നത്. ഇത്തരം സ്പാകൾ ഉൾപ്രദേശത്താണ്. പ്രക‌ൃതിയുമായി ഇണങ്ങിക്കഴിയാനായി നാട്ടിൻ പുറങ്ങളിലേയ്ക്ക് എത്തുന്ന സഞ്ചാരികളെ ചൂഷണം ചെയ്യുകയാണ് ഇവർ ചെയ്യുന്നത്. ആയുർവേദ തിരുമ്മൽ ചികിത്സ പ്രകാരം സ്ത്രീകളെ സ്ത്രീകളും പുരുഷന്മാരെ പുരുഷന്മാരും തിരുമ്മണമെന്നാണ് നിയമം. എന്നാൽ ഇതെല്ലാം തെറ്റിച്ച് എതിർലിംഗത്തിലുള്ളവരാണ് തിരുമ്മുന്നത്. ജില്ലയിലെത്തുന്നവരിൽ നോർത്ത് ഇന്ത്യൻസാണ് പ്രധാനമായും സ്പാകളിൽ തിരുമ്മലിനായി എത്തുന്നത്. ഇവരെ വഴിതിരിച്ച് ഇത്തരം കേന്ദ്രങ്ങളിൽ എത്തിക്കാനും ആളുകളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL