SignIn
Kerala Kaumudi Online
Sunday, 25 October 2026 6.38 AM IST

ദൈവദശകം പ്രാർത്ഥനയിൽ കോഴിക്കോടും വയനാടും

guru-
ശ്രീനാരായണ ഗുരുദേവൻ

കോഴിക്കോട്: ശ്രീനാരായണ ഗുരുദേവൻ രചി​ച്ച വി​ശ്വസാഹോദര്യ പ്രാർത്ഥനാ ഗീതമായ ദൈവദശകം ലോകമെമ്പാടുമായി പത്ത് ലക്ഷം പേർ ഒരേസമയം ആലപിക്കുന്ന ആഗോള ആത്മീയ കൂട്ടായ്മയിൽ വയനാട്, കോഴിക്കോട് ജില്ലകളിലെ എസ്.എൻ.ഡി.പി യൂണിയനുകളും ശ്രീനാരായണീയ പ്രസ്ഥാനങ്ങളും പങ്കാളികളാകും. ഇന്ന് വൈകിട്ട് 7.15ന് നടക്കുന്ന ആലാപനത്തിൽ വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമം, എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ, കോഴിക്കോട് യൂണിയൻ, ഇരു യൂണിയനുകളിലെയും വിവിധ ശാഖകൾ, ഗുരുമന്ദിരങ്ങൾ, ശ്രീനാരായണ ഭവനങ്ങൾ, വേങ്ങേരി ശ്രീനാരായണ ഗുരുമന്ദിരം, വയനാട് ജില്ലയിലെ മൂന്ന് എസ്.എൻ.ഡി.പി യൂണിയനുകൾ, വിവിധ ശാഖകൾ എന്നിവിടങ്ങളിൽ ശ്രീനാരായണീയർ പ്രാർത്ഥന ഗീതം ഏറ്റുചൊല്ലും. വയനാട്ടിൽ ബത്തേരി യൂണിയന് കീഴിലുള്ള 33 ശാഖകളിലും കൽപ്പറ്റ യൂണിയന് കീഴിൽ 16 ശാഖകളിലും ,പുൽപ്പള്ളി യൂണിയന് കീഴിൽ 35 ശാഖകളിലും ഗുരുദേവ ക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലുമായിട്ടാണ് ദൈവദശകം ആലപിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL