പൊന്നാനി : മുൻമുഖ്യമന്ത്രിയും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായിരുന്ന സി.എച്ച്.മുഹമ്മദ് കോയയുടെ 43-ാമത് ചരമവാർഷികം പ്രമാണിച്ച് ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികൾ നടത്താൻ സി.എച്ച്.മുഹമ്മദ് കോയ സ്മാരക സമിതിയുടെ കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. സി.എച്ച്. മുഖ്യമന്ത്രിയായ ഒക്ടോബർ 12 ന് ആരംഭിക്കുന്ന പരിപാടികൾ നവംബർ 12ന് സമാപിക്കും. മുൻമന്ത്രി ഡോ. എം.കെ.മുനീർ, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി , അഡ്വ. എം.എ.സിറാജുദ്ദീൻ, സി.കെ.ജുബൈർ,മുഹമ്മദ് ബഷീർ ബാബു, അബ്ദുൽ ഹാദി, എം.മുഹമ്മദ് മാഹീൻ എന്നിവരടങ്ങിയതാണ് സംഘാടക സമിതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |