SignIn
Kerala Kaumudi Online
Friday, 10 July 2026 11.18 AM IST

ബോധവത്ക്കരണ ക്ലാസ് 

anganawadi
ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 സംബന്ധിച്ച് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം മുരകേഷ് ചെറുനാലി ബോധവത്ക്കരണ ക്ലാസെടുക്കുന്നു.

പാലക്കാട്: മലമ്പുഴ ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലുള്ള അങ്കണവാടികളിലെ വർക്കേഴ്സിനും സൂപ്പർവൈസർമാർക്കും ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 സംബന്ധിച്ച ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം മുരകേഷ് ചെറുനാലി ക്ലാസ് നയിച്ചു. വനിത ശിശു വികസന വകുപ്പിന്റെ പരിധിയിൽ വരുന്ന പദ്ധതികളുടെ നിർവഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റ ഭാഗമായിട്ടാണ് പരിപാടി നടത്തിയത്. മലമ്പുഴ കല്ലേപ്പുള്ളി ഐ.സി.ഡി.എസ് ഓഫീസ് ഹാളിൽ നടത്തിയ പരിപാടിയിൽ ജില്ലാ പ്രോഗ്രാം ഓഫീസർ ടി.വി.മിനിമോൾ, ഡി.സി.പി.ഒ എസ്.ശുഭ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ എ.അസീന, ജിജി ഡേവിഡ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ANGANAWADI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL