
മണ്ണാർക്കാട്: കുമരംപുത്തൂർ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉന്നതവിജയം നേടിയവർക്കുള്ള അനുമോദന സദസ് പഞ്ചായത്ത് പ്രസിഡന്റ് കെ.സ്മിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.കെ.മുഹമ്മദ് ഷമീർ അദ്ധ്യക്ഷനായി. ഷാഹിന എരേരത്ത്, ജി.സുരേഷ് കുമാർ, ഇ.മിനി, അക്ബർ അലി, ഇല്യാസ്, സിദ്ദിക്ക് പാറേക്കോട്, ഐലക്കര മുഹമ്മദാലി, ഇ.മുത്തു, ഫിലിപ്പ്, പഞ്ചായത്ത് സെക്രട്ടറി അർജുൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ കലാ കായിക താരങ്ങളേയും വിരമിച്ച അങ്കണവാടി അദ്ധ്യാപകരേയും കുരുത്തിച്ചാലിൽ അകപ്പെട്ട കാട്ടാനയുടെ ജഡം കരക്കെത്തിച്ച നാട്ടുകാരേയും അനുമോദിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |