പാലക്കാട്: കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിംഗ് ജോലികൾ നടക്കുന്നതിനാൽ ഒക്ടോബർ 27ന് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെടും. 27ന് ബെംഗളൂരുവിൽ നിന്നു പുറപ്പെടുന്ന എറണാകുളം ജംഗ്ഷൻ വന്ദേഭാരത് എക്സ്പ്രസ്(26651) തൃശൂർ വരെയേ സർവീസ് നടത്തുകയുള്ളു. ഇതേ ദിവസം ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ്(26652) എറണാകുളം ജംഗ്ഷൻ സ്റ്റേഷനു പകരം തൃശൂർ സ്റ്റേഷനിൽ നിന്നായിരിക്കും പുറപ്പെടുക. ട്രെയിൻ ഉച്ചകഴിഞ്ഞ് 3.20നു തൃശൂരിൽ നിന്നു പുറപ്പെടുമെന്നും റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |