SignIn
Kerala Kaumudi Online
Saturday, 11 July 2026 12.47 PM IST

വനിതാപൊലീസിനെ ആക്രമിച്ച യുവതി അറസ്റ്റിൽ

chithra
ചിത്ര.കെ.പി

പന്തളം : ഡ്യൂട്ടിക്കിടെ വനിതാപൊലീസ് ഉദ്യോഗസ്ഥയെ ആക്രമിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത യുവതിയെ പന്തളം പൊലീസ് അറസ്റ്റുചെയ്തു. പന്തളം ചേരിക്കൽ കളരിക്കൽ തുണ്ടിൽ ചിത്ര.കെ.പി (38) ആണ് പിടിയിലായത്. തിങ്കളാഴ്ച വൈകിട്ട് 3ന് പന്തളം ചേരിക്കൽ ഭാഗത്ത് ചിത്രയുടെ കുടുംബവും അയൽവാസിയും തമ്മിലുള്ള വസ്തുത്തർക്കം പരിഹരിക്കുന്നതിനായി താലൂക്ക് സർവേയർ സ്ഥലത്തെത്തിയി​രുന്നു. അയൽവാസിയുടെ വസ്തു അളന്നുതിരിച്ച് സ്ഥാപിച്ച കല്ലുകൾ യുവതി പിഴുതതോടെ സർവേയറോടൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പന്തളം സ്റ്റേഷനിലെ വനിതാപൊലീസ് ഉദ്യോഗസ്ഥ സുനി തടയാൻ ശ്രമി​ച്ചപ്പോൾ യുവതി ആക്രമിക്കുകയായി​രുന്നു. യൂണിഫോമിലും മുടിയിലും പിടിച്ചുവലിക്കുകയും കാലിൽ തൊഴിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് പന്തളം പൊലീസ് സ്റ്റേഷനിൽ നിന്ന് സീനിയർ സിവിൽ പൊലീസ് ഓഫീസർ ജലജയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ യുവതിയെ 14 ദിവസത്തേക്ക് റി​മാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL