മല്ലപ്പള്ളി : മല്ലപ്പള്ളി പഞ്ചായത്ത് അതിർത്തിക്കുള്ളിൽ നവംബർ 1 മുതൽ ഭിക്ഷാടനം നിരോധിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സാബു അറിയിച്ചു. മാരകമായ രോഗമുള്ളവരെയും, ക്രിമിനൽ പശ്ചാത്തലം ഉള്ളവരെയും വ്യാപകമായി ഇറക്കിവിട്ട് ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നതായിട്ട് ശ്രദ്ധയിൽ പെട്ടതിനാലാണ് പഞ്ചായത്ത് കമ്മിറ്റി ഇത്തരം തീരുമാനമെടുത്തത്. വലിയൊരു മാഫിയ സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഭിക്ഷാടനത്തിന്റെ പേരുപറഞ് ആൾ താമസമില്ലാത്ത വീടുകളിലും, പ്രായമായവർ താമസിക്കുന്ന വീടുകളിലും മോഷണം പതിവായിരിക്കുന്നു. കടകമ്പോളങ്ങളിലും, വീടുകളിലും, ബസിലും പണപ്പിരിവിന് വരുന്നവരെ ഒഴിവാക്കണം. ജനപ്രതിനിധികളുടെയോ, അധികൃതരുടെയോ അംഗീകരമില്ലാത്ത പണപ്പിരിവ് ഇനിയും പാടില്ലെന്നും സാബു അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |