SignIn
Kerala Kaumudi Online
Friday, 10 July 2026 11.17 AM IST

മദ്യപാനവും പുകവലിയും അർബുദ സാധ്യത വർദ്ധിപ്പിക്കുന്നു: ഡോ. രാജീവ് ജയദേവൻ

d

തൃശൂർ : മദ്യപാനവും പുകവലിയും അർബുദ സാധ്യത വൻതോതിൽ വർദ്ധിപ്പിക്കുന്നുവെന്ന് ഐ.എം.എ കേരളയുടെ റിസർച്ച് എസ്.എൽ കൺവീനർ ഡോ. രാജീവ് ജയദേവൻ. പുകവലിയും മദ്യപാനവും ഉള്ള ആൾക്ക് അർബുദം വരാത്ത സാഹചര്യവും ഇത് രണ്ടുമില്ലാത്ത ആൾക്ക് അർബുദം വരുന്ന സാഹചര്യവും ഉണ്ടല്ലോ എന്ന് ചൂണ്ടിക്കാണിക്കുന്നവരോട് പുകവലിയും മദ്യപാനവും ക്യാൻസറിനുള്ള സാധ്യത ഏറ്റുന്നെന്ന് ആവർത്തിച്ചു പറയാനെ സാധിക്കൂ. അർബുദത്തിന് ഉൾപ്പെടെ ചികിത്സ തേടി വിദേശത്തേക്ക് പോകുന്നവർ മനസ്സിലാക്കേണ്ടത് മറ്റു സംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലും കിട്ടുന്ന ചികിത്സയെക്കാൾ ഗുണനിലവാരം ഉള്ളതും മെച്ചപ്പെട്ടതുമായ ചികിത്സ സംവിധാനങ്ങൾ കേരളത്തിലുണ്ട് എന്നുള്ളതാണ്. അത് വേണ്ടെന്ന് തീരുമാനിച്ച് വിദേശത്തേക്ക് പോകുന്നവക്ക് അത് അവരുടെ സ്വന്തം തീരുമാനമായി മാത്രമേ കാണാനാകുവെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL