SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.22 AM IST

ഐ.എം.എ ജില്ലാ കാർണിവൽ

ima

തൃശൂർ: ഐ.എം.എ ജില്ലാ കാർണിവൽ ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിൽ സമാപിച്ചു. ദേശീയ വൈസ്‌പ്രസിഡന്റ് ഡോ.ആർ.രമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ.കെ.ജിജു അദ്ധ്യക്ഷനായി.നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ.പി.ഗോപികുമാർ,ജില്ലാ കൺവീനർ ഡോ.ജോസഫ് ജോർജ് എന്നിവർ സംസാരിച്ചു.ജില്ലയിലെ 13ബ്രാഞ്ചുകളിൽ നിന്നായി അഞ്ഞൂറോളം ഡോക്ടർമാർ പങ്കെടുത്ത കാർണിവലിൽ ഭരതനാട്യം,മോഹിനിയാട്ടം,കുച്ചിപ്പുടി,ഡാൻസ് മത്സരങ്ങൾ നടന്നു. ഐ.എം.എ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യമേളയും പ്രദർശനവും ഒരുക്കിയിരുന്നു.മുൻ ദേശീയ പ്രസിഡന്റ് ഡോ.എ.മാർത്താണ്ഡ പിള്ള,ദേശീയ വൈസ്‌പ്രസിഡന്റുമാരായ ഡോ.അലക്‌സ് ഫ്രാങ്ക്‌ളിൻ,ഡോ. ബാബു രവീന്ദ്രൻ,ഡോ.ആർ.രമേഷ്,മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എ.ശ്രീവിലാസൻ എന്നിവരെ ആദരിച്ചു.ഡോ.സന്തോഷ് ബാബുവിന്റെ സംഗീതനിശ,മാജിക് ഷോ,ചിത്രപ്രദർശനം എന്നിവയും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL