SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.22 AM IST

മതേതരത്വം തകർക്കാനുള്ള നീക്കം ചെറുക്കും

chacko-ncp

തൃശൂർ: മതേതരത്വത്തെ തകർക്കാനുള്ള ഭരണകൂട നീക്കങ്ങളെ ചെറുക്കാൻ എൻ.സി.പി.(എസ്.പി) പ്രതിജ്ഞാബദ്ധമാണെന്ന് ദേശീയ വർക്കിംഗ് പ്രസിഡന്റ് പി.സി.ചാക്കോ.എൻ.സി.പി ജില്ലാ കമ്മിറ്റി കൺവെൻഷനും പുതിയ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എം.സുരേഷ് ബാബുവിനുള്ള സ്വീകരണവും വിവേകോദയം ബോയ്‌സ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

ജില്ലാ പ്രസിഡന്റ് സൈനുദ്ദീൻ മാസ്റ്റർ അദ്ധ്യക്ഷനായി. അഡ്വ.പി.എം.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.ആർ.രാജൻ,വി.ജി.രവീന്ദ്രൻ,വേണു വെണ്ണറ,കുര്യൻ എബ്രഹാം,പി.വി.അജ്മൽ,കൃഷ്ണൻകുട്ടി,പോൾ ചാലക്കുടി,ജില്ലാ ഭാരവാഹികളായ വി.ആർ.പുഷ്പാകരൻ, കെ.കെ.ശിവദാസൻ, റബി സലീം എന്നിവർ സംസാരിച്ചു. വി.എം.നയന സ്വാഗതവും മോഹൻദാസ് എടക്കാട് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL