SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.23 AM IST

സൗജന്യ മരുന്നുകഞ്ഞി വിതരണം

s

ചെറുതുരുത്തി:പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട് മെമ്മോറിയൽ ആയുർവേദ മെഡിക്കൽ കോളേജിൽ കർക്കടക 1മുതൽ 7വരെ നടത്തിവരാറുള്ള സൗജന്യ മരുന്നുകഞ്ഞി വിതരണം 17ന് ആരംഭിക്കും. കർക്കടക മാസത്തിൽ ഔഷധക്കഞ്ഞി കഴിക്കുന്നതിലൂടെ ശരീരത്തിലെ ക്ഷയിച്ചിരിക്കുന്ന അഗ്നിയെ ഉണർത്തി ദഹനശക്തിവർദ്ധിപ്പിക്കുകയും ത്രിദോഷങ്ങളെ ക്രമീകരിച്ച്, സപ്തധാതുക്കളെ പോഷിപ്പിക്കുന്നു. 2008ൽ കോളേജ് ആരംഭകാലത്ത് അന്നത്തെ സെക്രട്ടറി എം.മുരളീധരനാണ് പൊതുജനങ്ങൾക്ക് കർക്കടക മാസത്തിൽ സൗജന്യമായി മരുന്ന്കഞ്ഞി ലഭ്യമാക്കിത്തുടങ്ങിയത്.വിതരണോദ്ഘാടനം ചേലക്കര എം.എൽ.എ. യു.ആർ.പ്രദീപ് നിർവഹിക്കും. ഹോർത്തൂസ് മലബാറിക്കസ് ചെയർമാൻ സാം സന്തോഷ് മുഖ്യാതിഥിയാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL