
തൃശൂർ: റവന്യു ജില്ലാ കായിക മേളയിൽ മേധാവിത്വം ഉറപ്പിച്ച് തൃശൂർ ഈസ്റ്റ് ഉപജില്ല ഒരിക്കൽ കൂടി കിരീടത്തിൽ മുത്തമിട്ടു. 16 സ്വർണവും 15 വെള്ളിയും 11 വെങ്കലമുൾപ്പെടെ 169 പോയിന്റ് നേടിയാണ് ഈസ്റ്റ്
മേധാവിത്വം ഉറപ്പിച്ചത്. റണ്ണറപ്പായ ചാലക്കുടിക്ക് 11 സ്വർണവും 18 വെള്ളിയും 18 വെങ്കലുമായി 154 പോയിന്റാണ്. 13 സ്വർണം 12 വെള്ളിയും 12 വെങ്കലുമായി 129 പോയിന്റോടെ ആതിഥേയരായ കുന്നംകുളം മൂന്നാം സ്ഥാനം നേടി. തൃശൂർ വെസ്റ്റ്(94), വലപ്പാട് (82), ചാവക്കാട് (72), മാള (63), കൊടുങ്ങല്ലൂർ (43), വടക്കാഞ്ചേരി (24),ഇരിങ്ങാലക്കുട( 16),ചേർപ്പ് (16),മുല്ലശരി (5) എന്നിങ്ങനെയാണ് മറ്റ് പോയിന്റ് നില. വിജയികൾക്ക് എ.സി.മൊയ്തീൻ എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്തു.
രണ്ടാം തവണയും ശ്രീകൃഷ്ണ
സ്‌കൂൾ വിഭാഗത്തിൽ ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്‌കൂൾ 59 പോയിന്റുകളോടെ ജേതാക്കളായി. നാലു സ്വർണം പത്ത് വെള്ളി, ഒമ്പത് വെങ്കലം ഉൾപ്പടെ 59 പോയിന്റുമായാണ് ഒന്നാം സ്ഥാനത്തെത്തിയത്. നാട്ടിക ഫിഷറീസ് സ്‌കൂൾ ഒമ്പത് സ്വർണവും മൂന്നു വീതം വെള്ളിയും വെങ്കലുമായി 57 പോയിന്റും നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആളൂർ ആർ.എം.ഹയർസെക്കൻഡറി സ്‌കൂൾ ആറു സ്വർണം അഞ്ച് വെള്ളി, രണ്ട് വെങ്കലമുൾപ്പടെ 47പോയിന്റ് നേടി മൂന്നാം സ്ഥാനം നേടി. 45 പോയിന്റ് നേടി സെന്റ് ജോൺസ് എച്ച്.എസ്. നാലാം സ്ഥാനവും സേക്രട്ട് ഹാർട്ട് സ്‌കൂൾ 34 പോയിന്റോടെ അഞ്ചാം സ്ഥാനത്തും എത്തി.
1 ഈസ്റ്റ്--- 169 പോയിന്റ്
2 ചാലക്കുടി--- 154
3 കുന്നംകുളം-- 129
4 തൃശൂർ വെസ്റ്റ്-- 94
5 വലപ്പാട് -- 82
6 ചാവക്കാട്-- 72
7 മാള --63
8 കൊടുങ്ങല്ലൂർ-- 43
9 വടക്കാഞ്ചേരി-- 24
10 ഇരിങ്ങാലക്കുട-- 16
11 ചേർപ്പ് --16
12 മുല്ലശരി-- 5
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |