
തൃപ്രയാർ: ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം ശനിയാഴ്ച രാവിലെ പുനരാരംഭിച്ച ദേശീയപാത നാട്ടികയിലെ ടോൾപിരിവ് രാത്രി വൈകി വീണ്ടും നിറുത്തിവച്ചു. ടോൾപിരിവ് പുനരാരംഭിക്കുമെന്ന ധാരണയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് നടത്തി. ടോൾപിരിവ് ഉണ്ടായിരുന്നില്ലെങ്കിലും സംഘർഷസാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സന്നാഹം ടോൾപ്ലാസയിൽ നിലയുറപ്പിച്ചു. ഇരുന്നൂറോളം പ്രവർത്തകരെ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് തടഞ്ഞു. സി.പി.എം, സി.പി.ഐ നാട്ടിക, ചേർപ്പ് ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. പ്രദേശത്തെ ഗതാഗതം വഴിതിരിച്ചുവിട്ടു. പ്രതിഷേധയോഗം സി.പി.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.പി. സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. പി.കെ. ഷാജൻ, എ.എസ്. ദിനകരൻ, വി.കെ. ജ്യോതിപ്രകാശ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |