SignIn
Kerala Kaumudi Online
Monday, 12 October 2026 5.59 AM IST

വഴിപാടായി മിനി ബസ്

news-photo
എസ്.ബി.ഐ ചെയർമാൻ സി. എസ് സെട്ടി മിനി ബസിൻ്റെ താക്കോലും രേഖകളും ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥിന് കൈമാറുന്നു

ഗുരുവായൂർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗുരുവായൂരപ്പന് വഴിപാടായി മിനി ബസ് സമർപ്പിച്ചു. വാഹനപൂജയ്ക്ക് ശേഷം എസ്.ബി.ഐ ചെയർമാൻ സി. എസ് സെട്ടി, മിനി ബസിന്റെ താക്കോലും രേഖകളും ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥിന് കൈമാറി. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എം.യു. ഷിനിജ, അഡ്മിനിസ്‌ട്രേറ്റർ എസ്. ഹരിഗോപാൽ , എസ്.ബി.ഐ ചീഫ് ജനറൽ മാനേജർ കെ.വി. ബംഗാർരാജു, ജനറൽ മാനേജർ രാജേഷ് കുമാർ മീണ, ഡി.ജി.എം ദിലീപ് റെഡ്ഡി, റിജീയണൽ മാനേജർ ജി.രജിത, ചീഫ് മാനേജർ കെ.ജയകൃഷ്ണൻ, ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർമാരായ പ്രമോദ് കളരിക്കൽ, എം.രാധ, കെ.എസ്.മായാദേവി എന്നിവർ സന്നിഹിതരായി. ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർത്ഥികളുടെ ഉപയോഗത്തിനാണ് മിനി ബസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL