SignIn
Kerala Kaumudi Online
Monday, 12 October 2026 5.59 AM IST

തിരഞ്ഞെടുപ്പ് അട്ടിമറിച്ച ഗ്യാനേഷ് കുമാർ രാജിവയ്ക്കുക

photo

തൃശൂർ: തിരഞ്ഞെടുപ്പ് അട്ടിമറിച്ച ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും എസ്.ഐ.ആർ നടപ്പാക്കരുതെന്നാവശ്യപ്പെട്ടുകൊണ്ടും ഡൽഹിയിൽ സി.ജെ.പിയുടെയും പ്രതിപക്ഷ പാർട്ടികളുടെയും വിവിധ ജനകീയ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ സമരം ചെയ്യുന്നവർക്ക് വേക്ക് അപ്പ് കേരളത്തിന്റെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ റാലിയും സമ്മേളനവും സംഘടിപ്പിച്ചു. എഴുത്തുകാരി സാറ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഡൽഹി സ്തംഭിപ്പിച്ചും അറസ്റ്റ് ചെയ്തും ബി.ജെ.പി നടത്തുന്ന ജനാധിപത്യ വിരുദ്ധ ഭരണത്തിനെതിരെ നടക്കുന്ന പോരാട്ടങ്ങളോട് ഐക്യപ്പെടണമെന്ന് അവർ പറഞ്ഞു. പ്രമോദ് പുഴങ്കര, സി.ആർ.നീലകണ്ഠൻ, പ്രൊഫ. കുസുമം ജോസഫ്, ടി.കെ.വാസു, പി.സി.ഉണ്ണിചെക്കൻ, പി.എസ്.ബാബു, കെ.ശിവരാമൻ, പി.ജെ. മോൻസി, ശരത് ചേലൂർ, ഐ. ഗോപിനാഥ്, അഹല്യ. എ, അഖി നന്ദിയോട് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL