തൃശൂർ : ജില്ലാ യോഗ അസോസയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ യോഗാസന മത്സരം സംഘടിപ്പിച്ചു. കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി മാനേജിംഗ് ഡയറക്ടർ സി.ദേവിദാസ് വാര്യർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സജിത്ത് നമ്പൂതിരിപാട് അദ്ധ്യക്ഷത വഹിച്ചു. ഫോട്ടോഗ്രാഫിയിൽ കേന്ദ്ര സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ ഫോട്ടോഗ്രാഫർ സി.ബി. പ്രദീപ് കുമാറിനെ പ്രസിഡന്റ് ഉപഹാരം നൽകി ആദരിച്ചു. വൈസ് പ്രസിഡന്റ് ഗോപിനാഥ് എടക്കുന്നി, ട്രഷറർ കെ.കെ. ചന്ദ്രൻ, ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പള്ളത്ത് , ജനറൽ കൺവീനർ സന്ദീപ് എ.എൻ എന്നിവർ സംസാരിച്ചു. കുന്നംകുളം വടാശ്ശേരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ബാലചന്ദ്രൻ വാടാശ്ശേരി വിജയികൾക്കുള്ള സമ്മാനദാനം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |