SignIn
Kerala Kaumudi Online
Friday, 10 July 2026 11.19 AM IST

എഫ്‌.സി.എൻ.ആർ നിക്ഷേപങ്ങൾക്ക് ഇസാഫ് ബാങ്ക് പലിശ ഉയർത്തി

esaf

കൊച്ചി: യു.എസ് ഡോളറിലുള്ള പ്രവാസി സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശനിരക്ക് ഏർപ്പെടുത്തി ഇസാഫ് ബാങ്ക്. പുതുക്കിയ നിരക്കുകൾ പ്രകാരം 10 ലക്ഷം യുഎസ് ഡോളർ വരെയുള്ള നിക്ഷേപങ്ങൾക്ക് പ്രതിവർഷം 7.50 ശതമാനവും 10 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 7.75 ശതമാനവും പലിശയാണ് പ്രഖ്യാപിച്ചത്. കോംപൗണ്ടിങ് രീതിയിലുള്ള കണക്കുകൾക്ക് ശേഷം പലിശ വരുമാനം യഥാക്രമം 9.06 ശതമാനം, 9.42 ശതമാനം എന്നിങ്ങനെയാകും. കുറഞ്ഞത് 5 വർഷത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങൾക്കാണ് ഈ പലിശ. വിദേശ വിനിമയ നിരക്കുകളിൽ നിരന്തരമുള്ള മാറ്റങ്ങൾക്കിടയിലും ഇടപാടുകാർക്ക് ഏറ്റവും ഉയർന്ന മൂല്യം ലഭിക്കുന്ന സുരക്ഷിത നിക്ഷേപ പദ്ധതിയാണ് ഇസാഫിന്റേത്. പ്രവാസി ഇന്ത്യൻ സമൂഹത്തിന് മൂല്യവത്തായ ബാങ്കിംഗ് പരിഹാരങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഉയർന്ന പലിശനിരക്ക് ഏർപ്പെടുത്തിയതെന്ന് ബാങ്ക് അറിയിച്ചു. ഇടപാടുകാർക്ക് ബാങ്കിന്റെ എൻ.ആർ.ഐ സേവന വിഭാഗം, ബ്രാഞ്ചുകൾ എന്നിവയിലൂടെ നിക്ഷേപ പദ്ധതി ആരംഭിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360