SignIn
Kerala Kaumudi Online
Tuesday, 13 October 2026 1.23 AM IST

യു.പി.ഐ ഫീസിൽ പ്രതിഷേധം ഹോട്ടലുകളും സൂപ്പർ മാർക്കറ്റുകളും സമരരംഗത്ത്

READ ENGLISH VERSION
upi

കൊച്ചി: യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ പേയ്മെന്റുകൾ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ അറിയിച്ചു.

യു.പി.ഐ. ഹോട്ടൽ മേഖലയിലെ ദൈനംദിന ഇടപാടുകളുടെ അവിഭാജ്യഘടകമാണ്. ചെറുകിട ഹോട്ടലുകൾ മുതൽ വലിയ ഹോട്ടലുകൾ വരെ ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കുന്നുണ്ട്. പുതിയ നീക്കം ഹോട്ടൽ വ്യാപാരികൾക്ക് സാമ്പത്തിക ബാദ്ധ്യത വർദ്ധിപ്പിക്കുന്നതിനാൽ ചെറുകിട സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ജി. ജയപാൽ, ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖ് എന്നിവർ പറഞ്ഞു. വിലക്കയറ്റമുൾപ്പെടെ പ്രതിസന്ധികൾ നേരിടുന്ന ഹോട്ടൽ മേഖലയ്ക്ക് അധിക സാമ്പത്തിക ബാദ്ധ്യത താങ്ങാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.

സൂപ്പർ മാർക്കറ്റുകളിൽ ഒക്ടോബർ 15ന് യു.പി.ഐ വഴി ഇടപാടുകൾ സ്വീകരിക്കില്ലെന്ന് സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ കേരള (സ്വാക്) ഭാരവാഹികൾ അറിയിച്ചു.

യു.പി.ഐയിലെ ഫീസ് സൂപ്പർ മാർക്കറ്റുകളെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്. ഒരു കുടുംബം ഒരു മാസത്തേയ്ക്ക് സാധനങ്ങൾ വാങ്ങുമ്പോൾ രണ്ടായിരം രൂപയ്ക്ക് മുകളിൽ ബില്ല് വരും.

കേരളത്തിലെ 4,000 സൂപ്പർ മാർക്കറ്റുകളുടെ ആശങ്ക പരിഗണിച്ച് വ്യാപാരികളുടെ മേൽ ചുമത്തുന്ന യു.പി.ഐ നിരക്ക് പുന:പരിശോധിക്കണമെന്ന് സ്വാക് സംസ്ഥാന പ്രസിഡന്റ് ജോർഫിൻ പെട്ട, ജനറൽ സെക്രട്ടറി കെ.എ. സിയാവുദീൻ, വൈസ് പ്രസിഡന്റ് സാജു മൂലൻ എന്നിവർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KHRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360