
എക്‌സ്.ആർ 300 എത്തി
കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പുതിയ എക്‌സ്.ആർ 300 എൽ., എക്‌സ്.ആർ 300 റാലി മോട്ടോർ സൈക്കിളുകളുടെ വില പ്രഖ്യാപിച്ചു. എക്‌സ്.ആർ 300 എൽ-ന് 1.83 ലക്ഷവും എക്‌സ്.ആർ 300 റാലിക്ക് 2.08 ലക്ഷം രൂപയുമാണ് ബംഗളൂരു എക്‌സ്-ഷോറൂം വില.
രണ്ട് മോഡലുകളുടെയും ബുക്കിംഗ് രാജ്യവ്യാപകമായി ആരംഭിച്ചു. അംഗീകൃത ഹോണ്ട ബിഗ്‌വിംഗ് ഡീലർഷിപ്പുകൾ വഴി ലഭിക്കും. 5,000 രൂപ നൽകി ബുക്ക് ചെയ്യാം.
റാലി ശൈലിയിലുള്ള ഡിസൈനിനൊപ്പം ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ സൗകര്യങ്ങളും വിൻഡ് പ്രൊട്ടക്ഷനും എക്‌സ്.ആർ 300 റാലി നൽകുന്നു. എക്‌സ്.ആർ 300 എൽ ദൈനംദിന യാത്രകൾക്കൊപ്പം ചെളി, മണൽ, ചരൽ, പാറക്കെട്ടുകൾ തുടങ്ങിയ ഓഫ്-റോഡ് സാഹചര്യങ്ങളിലും ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്‌തതാണ്. എക്‌സ്.ആർ 300 എൽ എക്‌സ്ട്രീം റെഡ്, ഷാസ്റ്റ വൈറ്റ് നിറങ്ങളിലും എക്‌സ്.ആർ 300 റാലി എക്‌സ്ട്രീം റെഡ്, ട്രൂ ബ്ലാക്ക് നിറങ്ങളിലും ലഭിക്കും.
സവിശേഷതകൾ.
293.5 സി.സി എയർ-കൂൾഡ് എൻജിൻ
ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ
പ്രോ-ലിങ്ക് റിയർ സസ്‌പെൻഷൻ
മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾ
സ്വിച്ചബിൾ ഡ്യുവൽ-ചാനൽ എ.ബി.എസ്
അസിസ്റ്റ് സ്ലിപ്പർ ക്ലച്ച്
വില 1.83 ലക്ഷം രൂപ മുതൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |