
കൊച്ചി: വിദേശ നാണ്യ ഡെറിവേറ്റീവ് ഇടപാടുകളിൽ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ കരുത്തിൽ കരുത്താർജിച്ച് രൂപ. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ 96 പൈസയുടെ നേട്ടത്തോടെ 95.75ൽ എത്തി. ഇന്നലെ മാത്രം 96 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. ആറുമാസത്തിനിടെയിലെ ഏറ്റവും വലിയ പ്രതിദിന വർദ്ധനയാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. എണ്ണക്കമ്പനികൾക്ക് നേരിട്ട് ഡോളർ ലഭ്യമാക്കുന്നതിനും ഡെറിവേറ്റീവ് വ്യാപാരങ്ങളിലെ ഊഹക്കച്ചവടത്തിന് നിയന്ത്രണം ഏർപ്പെടുത്താനും കഴിഞ്ഞ വാരം റിസർവ് ബാങ്ക് തീരുമാനിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |