
ചെന്നൈ: തമിഴ്നാട്ടിലെ റീട്ടെയിൽ വിപണിയിൽ സാന്നിദ്ധ്യം വിപുലീകരിച്ച് ലുലു ഗ്രൂപ്പ്. ചെന്നൈയിലെഷെണോയ് നഗർ, ചെന്നൈ സെൻട്രൽ മെട്രോ സ്റ്റേഷനുകളിലായി ആരംഭിച്ച രണ്ട് റീട്ടെയിൽ ഔട്ട്‌ലെറ്റുകളുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ ജെ. സി. ഡി. പ്രഭാകർ നിർവഹിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി ചടങ്ങിൽ പങ്കെടുത്തു. മന്ത്രിമാരായ രാജ്മോഹൻ അറുമുഖം, പി. വെങ്കട്ടരമണൻ, എം.എൽ.എമാരായ കനിമൊഴി സന്തോഷ്, വി. കെ. രാംകുമാർ എന്നിവരും പങ്കെടുത്തു. തമിഴ്നാട്ടിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തുമെന്ന് എം. എ. യൂസഫലി പറഞ്ഞു, തിരുപ്പൂരിൽ ഒരു മിനി മാളും തമിഴ്‌നാട്ടിൽ ഭക്ഷ്യസംസ്‌കരണ യൂണിറ്റ് സ്ഥാപിക്കുന്നതിനും താൽപ്പര്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം. എ. അഷ്‌റഫ് അലി, ലുലു ഇന്ത്യ സി.ഇ.ഒ എം. എ. നിഷാദ്, ഡയറക്ടർമാരായ വി. നന്ദകുമാർ, ജോയ് ഷഡാനന്ദൻ, റീജിയണൽ ഡയറക്ടർ ഇ. വി. രാജേഷ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |