SignIn
Kerala Kaumudi Online
Wednesday, 29 July 2026 1.05 AM IST

സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് മികച്ച അവസരം; പവന് ഒറ്റയടിക്ക് 1000 രൂപ കുറഞ്ഞു, നിരക്കറിയാം

gold
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 155 രൂപ കുറഞ്ഞ് 13,215 രൂപയായി. ഒരു പവന് 1240 രൂപ കുറഞ്ഞ് 1,05,720 രൂപയിലെത്തി. ഇന്നലെ ഗ്രാമിന് 85 രൂപ വർദ്ധിച്ച് 13,370 രൂപയായിരുന്നു. കഴിഞ്ഞ ആഴ്ച മുതലാണ് സ്വർണ നിരക്കിൽ വർദ്ധനവ് രേഖപ്പെടുത്തിയത്.

രാജ്യാന്തര വിപണിയിലും സ്വർണവില ഉയരുന്ന സാഹചര്യമാണുള്ളത്. പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സ്വർണവിലയിൽ അത് പ്രതിഫലിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കേരളത്തിൽ വിവാഹ സീസൺ അടുക്കുന്ന സാഹചര്യത്തിൽ സ്വർണത്തിന്റെ വില കുറയുന്നത് വാങ്ങുന്നവർക്ക് വലിയ ആശ്വാസമാണ്.

വെള്ളിവില

സംസ്ഥാനത്ത് വെള്ളിവിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് അഞ്ച് രൂപ കുറഞ്ഞ് 235 രൂപയായി. 10 ഗ്രാമിന് 2,350 രൂപയും ഒരു കിലോഗ്രാമിന് 2,35,000 രൂപയുമാണ് വിപണി വില.

English Summary

Gold prices in Kerala witnessed a sharp decline today, bringing relief to buyers. The price of one gram of gold fell by ₹155 to ₹13,215, while the price of one sovereign (8 grams) dropped by ₹1,240 to ₹1,05,720. On the previous day, gold had risen by ₹85 per gram to ₹13,370. Prices had been on an upward trend since last week.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD PRICE TODAY, KERALA GOLD RATE, GOLD RATE TODAY KERALA, TODAYS GOLD PRICE, SWARNAVILA INNU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360