SignIn
Kerala Kaumudi Online
Friday, 24 July 2026 3.32 AM IST

ട്രെൻഡ് മാറുന്നോ?​ സ്വർണവില മുകളിലേക്ക് തന്നെ,​ ആഭരണം വാങ്ങുന്നവർ ശ്രദ്ധിക്കുക

gold-rate-kerala-today-
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിലെ വർദ്ധനവ് തുടരുന്നു. ഇന്ന് 560 രൂപയാണ് പവന് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,08,000 രൂപയായി ഉയർന്നു. 70 രൂപ കൂടിയതോടെ ഗ്രാമിന് 13,​500 രൂപയായി. കഴിഞ്ഞ ശനിയാഴ്ച മുതൽ സ്വർണ നിരക്കിൽ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ പവന് ഒറ്റയടിക്ക് 1680 രൂപയാണ് കൂടിയത്.

രാജ്യാന്തര വിപണിയിലും സ്വർണവില ഉയരുന്ന സാഹചര്യമാണുള്ളത്. പശ്ചിമേഷ്യയിലെ സംഘർഷഭീതി തുടരുന്ന സാഹചര്യത്തിൽ സ്വർണവിലയിൽ അത് പ്രതിഫലിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കേരളത്തിൽ വിവാഹ സീസൺ അടുക്കുന്ന സാഹചര്യത്തിൽ കൂടുതൽ സ്വർണം വാങ്ങുന്നതിന് വിലവർദ്ധന പ്രതികൂലമാകാനാണ് സാദ്ധ്യത.

പശ്ചിമേഷ്യൻ സംഘർഷം ശക്തമാകുകയും എണ്ണവില ഉയരുകയും ചെയ്തുകഴിഞ്ഞാൽ സ്വർണത്തിന്റെ വിലയിടിവിന് കാരണമായേക്കുമെന്നും സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.

English Summary

Gold prices in Kerala continued to rise, with the rate increasing by ₹70 per gram, taking the price of one sovereign (8 grams) to ₹1,08,000. Experts attribute the surge to rising global gold prices and geopolitical tensions in West Asia, with higher prices expected to impact the upcoming wedding season.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD RATE KERALA, GOLD PRICE HIKE, KERALA GOLD RATE TODAY, GOLD PRICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360