
ന്യൂഡൽഹി: പാക് ഭീകരർക്ക് നിർണായക സുരക്ഷാ രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ രണ്ട് ജമ്മു കാശ്മീർ സ്വദേശികൾ അറസ്റ്റിൽ. അഖ്നൂർ സ്വദേശി അരുൺകുമാർ,മൊഖെ സ്വദേശി ഗൗരവ് ശർമ്മ എന്നിവരെയാണ് ആർ.എസ് പുരയിൽ നിന്ന് ജമ്മുകാശ്മീർ പൊലീസ് പിടികൂടിയത്. പ്രതികൾ സാമൂഹ്യ മാദ്ധ്യമങ്ങൾ ദുരുപയോഗിച്ച് നിർണായക ചിത്രങ്ങൾ പാക് ഭീകരർക്ക് കൈമാറിയെന്നാണ് നിഗമനം. രഹസ്യാന്വേഷണ ഏജൻസികളും പ്രതികളെ ചോദ്യം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |