SignIn
Kerala Kaumudi Online
Wednesday, 28 October 2026 4.40 AM IST

സാങ്കേതിക വിദ്യയിൽ രാജ്യം സ്വയംപര്യാപ്‌തമാകണം: മോദി

modi

ന്യൂ‌ഡൽഹി: രാജ്യത്തിന്റെ സുരക്ഷയ്‌ക്കും സാമ്പത്തികാഭിവൃദ്ധിക്കും സാങ്കേതികവിദ്യകളിൽ സ്വയംപര്യാപ്‌തത അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ മൂന്നുദിവസത്തെ എസ്റ്റിക് കോൺക്ലേവ് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം സി.എസ്.ഐ.ആർ - നിസ്റ്റ് ആണ് 'എമർജിംഗ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ കോൺക്ലേവിന്റെ' മുഖ്യസംഘാടകർ.

നിർമ്മിത ബുദ്ധിക്ക് പെട്ടെന്ന് ഉത്തരങ്ങൾ നൽകാൻ കഴിയുമെങ്കിലും അവ ശരിയാണോയെന്ന് പരിശോധിച്ചുറപ്പിക്കണമെന്ന് മോദി പറഞ്ഞു. നോബൽ സമ്മാന ജേതാക്കളായ പ്രൊഫ. ജോക്കിം ഫ്രാങ്ക്, സർ റിച്ചാർഡ് ജെ. റോബർട്സ്, പ്രൊഫ. കോസ്‌ത്യ നൊവോസെലോവ് എന്നിവർ കോൺക്ലേവിനെത്തി. നൂതന ഉത്പാദന സാങ്കേതികവിദ്യകൾ, ക്വാണ്ടം ആശയവിനിമയം, നിർമ്മിത ബുദ്ധി, റോബോട്ടിക്സ്, നൂതന ആരോഗ്യപരിചരണം, ബഹിരാകാശ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MODI, TECHNOLOGY, LATESTNEWS, PMMODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360