SignIn
Kerala Kaumudi Online
Wednesday, 28 October 2026 4.40 AM IST

എസ്ഐആർ: പ്രതിപക്ഷത്തിന് മറുപടി: ബിജെപിയുടെ ദേശീയ പദയാത്ര ഇന്നുമുതൽ; അമിത്ഷാ ഉൾപ്പെടെ പങ്കെടുക്കും

READ ENGLISH VERSION
bjp

ന്യൂഡൽഹി: വോട്ടർപട്ടിക പരിഷ്‌കരണത്തെക്കുറിച്ച് (എസ്.ഐ.ആർ) ജനങ്ങളോട് നേരിട്ട് സംവദിക്കാൻ ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെ ദേശീയ പദയാത്രയ്ക്ക് ഇന്നുതുടക്കം. ഡൽഹിയിൽ ചെങ്കോട്ടയിൽ നിന്ന് ചാന്ദ്നി ചൗക്കിലേക്ക് യാത്ര നയിച്ച് ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ പ്രചാരണത്തിന് തുടക്കം കുറിയ്ക്കും. പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് കൃത്യമായ മറുപടി നൽകാനും എസ്.ഐ.ആറിനെക്കുറിച്ച് വിശദീകരിക്കാനും രാജ്യവ്യാപകമായി പൊതുയോഗങ്ങളും വാർത്താസമ്മേളനങ്ങളുമുൾപ്പെടെ സംഘടിപ്പിക്കും. നവംബർ 30 വരെ നടക്കുന്ന പ്രചാരണത്തിന് കേന്ദ്രമന്ത്രിമാരും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും നേതൃത്വം നൽകും. 'ജനാധിപത്യം സംരക്ഷിക്കുക, അരാജകത്വം അവസാനിപ്പിക്കുക" എന്നതാണ് മുദ്രാവാക്യം.

നവംബർ ഒന്നിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലക്നൗവിലും അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഷിംലയിലും പദയാത്ര നയിക്കും. രണ്ടിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഹൈദരാബാദിലെ പദയാത്രയിൽ പങ്കെടുക്കും. ഈ പരിപാടിയിൽ ഒരുലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അഞ്ചിന് ഹരിയാനയിലെ കർണാലിലും അമിത് ഷായെത്തും. കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടറും പങ്കെടുക്കും. മദ്ധ്യപ്രദേശിലെ പദയാത്രയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പങ്കെടുത്തേക്കും. കേന്ദ്രമന്ത്രി ജെ.പി. നദ്ദ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി എന്നിവരും വിവിധ സംസ്ഥാനങ്ങളിലെ പരിപാടികൾക്ക് നേതൃത്വം നൽകും.

ഓരോയിടത്തും 10,000 പേർ

രാജ്യത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പദയാത്ര സംഘടിപ്പിച്ച് ഓരോ പരിപാടിയിലും പതിനായിരം പേരെ പങ്കെടുപ്പിക്കുകയാണ് ലക്ഷ്യം. തരുൺ ചുഗ്, ഭൂപേന്ദർ യാദവ്, ഹരീഷ് ദ്വിവേദി, ശിവരാജ് സിംഗ് ചൗഹാൻ എന്നിവർക്കാണ് ഏകോപനച്ചുമതല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP, LATESTNEWS, SIR, AMIT SHA, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360