മുംബയ്: ലോറൻസ് ബിഷ്‌ണോയ് സംഘം നടൻ ടൈഗർ ഷ്‌റോഫിനെ ആക്രമിക്കാനുള്ള കാരണം വ്യക്തമാക്കി പ്രതി. ബോളിവുഡ് സൂപ്പർതാരവും ബിഷ്‌ണോയ് സംഘത്തിന്റെ നോട്ടപ്പുള്ളിയുമായ സൽമാൻ ഖാനെ ടൈഗർ പ്രശംസിച്ചതാണ് നടനെ ലക്ഷ്യം വയ്ക്കാൻ കാരണമെന്നാണ് വെളിപ്പെടുത്തൽ.
2022ൽ ഒരു സിനിമാ പ്രൊമോഷൻ പരിപാടിക്കിടെ 'ഫിലിം ഇൻഡസ്‌ട്രിയിലെ ഒരേയൊരു ടൈഗർ സൽമാൻ ഖാൻ ആണ്' എന്ന് ടൈഗർ ഷ്‌റോഫ് പ്രശംസിച്ചിരുന്നു. ഇതായിരിക്കാം ടൈഗർ ബിഷ്‌ണോയ് സംഘത്തിന്റെ നോട്ടപ്പുള്ളിയാകാൻ കാരണമെന്നാണ് പ്രതികളിലൊരാൾ പൊലീസിന് മൊഴി നൽകിയത്. സൽമാൻ ഖാനുമായി ബന്ധമുള്ളവർക്ക് നേരത്തെയും ബിഷ്‌ണോയ് സംഘത്തിന്റെ ഭീഷണികളും ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.
1999ൽ 'ഹം സാത്ത് - സാത്ത് ഹേൻ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സൽമാൻ ഖാൻ ഒരു കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നുവെന്ന് ആരോപണത്തിന് പിന്നാലെയാണ് ബിഷ്‌ണോയ് സംഘത്തിന്റെ ശത്രുവായി നടൻ മാറിയത്. ലോറൻസ് ബിഷ്ണോയിയുടെ സമുദായത്തിൽ ഈ മൃഗത്തെ പവിത്രമായ ഒന്നായാണ് കണക്കാക്കുന്നത്. അതിനാൽ സൽമാൻ ഖാൻ മാപ്പ് പറയണമെന്നും അല്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ലോറൻസ് അന്നു മുതൽ ഭീഷണി മുഴക്കിയിരുന്നു.
ടൈഗർ ഷ്‌റോഫിന് നേരെ മുംബയിൽ നടന്ന ആക്രമണത്തിന് മുൻപ് സൽമാൻ ഖാനെ വെടിവയ്ക്കാൻ ലോറൻസ് ബിഷ്‌ണോയ് സംഘത്തിലെ അംഗങ്ങൾ പദ്ധതിയിട്ടതായി വിവരം പുറത്തുവന്നിരുന്നു. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സൽമാൻ ഖാനെ അദ്ദേഹത്തിന്റെ മുംബയിലെ വസതിക്ക് മുന്നിൽവച്ച് വെടിവച്ച് വീഴ്ത്താനായിരുന്നു ആദ്യ പദ്ധതി. എന്നാൽ സൽമാൻ ഖാന്റെ ബാന്ദ്രയിലുള്ള ഗാലക്സി അപ്പാർട്ട്‌മെന്റിന് മുന്നിൽ കനത്ത പൊലീസ് സുരക്ഷയും ബാന്ദ്ര പൊലീസ് സ്റ്റേഷന്റെ പട്രോളിംഗ് വാനും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ച പൊലീസുകാരെയും കണ്ടതിനെ തുടർന്ന് പദ്ധതി ഉപേക്ഷിച്ച് മടങ്ങുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.
A Lawrence Bishnoi gang member reportedly told police that actor Tiger Shroff was targeted because he praised Salman Khan during a 2022 film promotion. The gang has previously threatened Salman over allegations that he hunted a blackbuck in 1999. Police also revealed that gang members allegedly planned to shoot Salman outside his Mumbai residence but abandoned the attempt due to heavy security.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |